翻訳と辞書 |
Ponmala
Ponmala is a village in Malappuram district in the state of Kerala\, India.〔(【引用サイトリンク】title=Census of India : Villages with population 5000 & above )〕 മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ മലപ്പുറം ബ്ളോക്കിലാണ് പൊന്‍മള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൊന്‍മള വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന പൊന്‍മള ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോഡൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് കോഡൂര്‍, കുറുവ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാറാക്കര, കുറുവ, കോട്ടക്കല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോട്ടക്കല്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളുമാണ്. പൊന്ന് വിളയുന്ന ഗ്രാമം എന്ന അര്‍ത്ഥത്തില്‍ “പൊന്‍മുള” എന്ന് അറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ, പില്‍ക്കാലത്ത് “പൊന്‍മള”യായിതീര്‍ന്നത്. ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിനാസ്പദമെന്ന് പറയപ്പെടുന്നു. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങള്‍. ഈ പ്രദേശത്തെ ജന്‍മി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പുവരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. പൊന്‍മളയുടെ ചില ഭാഗങ്ങള്‍ അന്നത്തെ ഗ്രാമ മുന്‍സിഫായിരുന്ന ചണ്ണഴി ഇല്ലത്തെ കുമാരന്‍ മൂസ്സത് എന്നയാളുടെ അധികാരപരിധിയിലായിരുന്നു. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെയും കയ്പുനീര്‍ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗം. “അമരകോശം” രചയിതാവും സംസ്കൃതപണ്ഡിതനും ആയുര്‍വ്വേദാചാര്യനുമായിരുന്ന വൈദ്യവാചസ്പതി പരമേശ്വരന്‍മൂസ്സത് പൊന്‍മള സ്വദേശിയായിരുന്നു. വടക്കുഭാഗത്ത് കടലുണ്ടിപ്പുഴ ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് പൊന്‍മള ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും, തെക്കുഭാഗത്തെ മണ്ണഴി, ചേങ്ങോട്ടൂര്‍, കുരിയാട് പ്രദേശങ്ങളിലും പാടശേഖരങ്ങള്‍ കാണപ്പെടുന്നു. ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കല്‍, കുന്നംകുറ്റി, ചൂനൂര്‍ എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍. ഈ പ്രദേശങ്ങളിലെ പ്രധാനകൃഷികള്‍ തെങ്ങ്, കശുമാവ്, കവുങ്ങ് എന്നിവയാണ്. സാക്ഷരതാരംഗത്ത് ഒരു വന്‍മുന്നറ്റം തന്നെ ഉണ്ടാക്കുവാന്‍ കഴിഞ്ഞ പഞ്ചായത്താണിത്.. ==Demographics== India census, Ponmala had a population of 28795 with 13929 males and 14866 females.〔
抄文引用元・出典: フリー百科事典『 ウィキペディア(Wikipedia)』 ■ウィキペディアで「Ponmala」の詳細全文を読む
スポンサード リンク
翻訳と辞書 : 翻訳のためのインターネットリソース |
Copyright(C) kotoba.ne.jp 1997-2016. All Rights Reserved.
|
|